Article

The Kerala School Kalolsavam 2023-24 is set to take place in Kollam.

62മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം വേദിയാകും.ജനുവരിയിലാകും കലോത്സവം നടക്കുക.

61മത് സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട് ആതിഥേയത്വം വഹിച്ചത്. ആതിഥേയരായ കോഴിക്കോടാണ് കിരീടം നേടിയതും. 938 പോയിന്‍റ് നേടിയാണ് കോഴിക്കോട് സ്വന്തം തട്ടകത്തിൽ കലാകിരീടം തിരിച്ചുപിടിച്ചത്. ഇരുപതാം തവണയായിരുന്നു കോഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജേതാക്കളായത്.

കായികമേള ഒക്ടോബറില്‍ തൃശൂർ കുന്നംകുളത്ത് നടക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ മേള നവംബറില്‍ എറണാകുളത്ത് വച്ചും ശാസ്ത്രമേള ഡിസംബറില്‍ തിരുവന്തപുരത്ത് വച്ചും നടത്തും.