
ജോയിൻ്റ് എൻട്രൻസ് എക്‌സാമിനേഷൻ മെയിൻ (JEE മെയിൻ) 2024 ഒന്നാം ഘട്ട പരീക്ഷയുടെ അപേക്ഷാ തിയ്യതി ഡിസംബർ 4 വരെ നീട്ടിയതായി നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. അപേക്ഷകളിലെ തെറ്റുകൾ തിരുത്തുന്നതിനായി ഡിസംബർ 6 മുതൽ 8 വരെ സമയം നൽകുന്നതാണ്.
പരീക്ഷ ജനുവരി 24 മുതൽ ഫെബ്രുവരി 1 വരെയാണ് നടക്കുക. അഡ്മിറ്റ് കാർഡ് പരീക്ഷയുടെ മൂന്നു ദിവസം മുൻപ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. 2024 ഫെബ്രുവരി 12 ന് പരീക്ഷാഫലം പ്രഖ്യാപിക്കും.
കൂടുതൽ വിവരങ്ങൾക്കായ് jeemain.nta.ac.in ക്ലിക്ക് ചെയ്യുക

