Article

Kerala USS Scholarship Examination 2024 : Exam Dates

ഈ വർഷത്തെ USS പരീക്ഷ 2024 ഫെബ്രുവരി 28 നു നടത്തും. അപേക്ഷ തീയതി 2024 ജനുവരി 12 മുതൽ 22വരെ

പരീക്ഷയുടെ പേര് തീയതിസമയം
U S S 28/02/2024പേപ്പർ I രാവിലെ 10.15 മുതൽ 12.00 മണി വരെ
പേപ്പർ II ഉച്ചക്ക് 1.15 മുതൽ 3.00 മണി വരെ
സമയം

USS പരീക്ഷയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ

USS പരീക്ഷ എഴുതുന്നതിനുള്ള യോഗ്യത

► കേരളത്തിലെ ഗവൺമെൻ്റ്/എയ്‌ഡഡ്/അംഗീകാരമുള്ള അൺ-എയ്‌ഡഡ് വിദ്യാലയങ്ങളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്നവർക്ക് യു.എസ്.എസ് പരീക്ഷ എഴുതാവുന്നതാണ്.
► ഏഴാം ക്ലാസ്സിലെ രണ്ടാം ടേം പരീക്ഷയിൽ ലഭിച്ച ഗ്രേഡുകളുടെ അടിസ്ഥാനമാക്കിയാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. ഇതിനായി 2 മാനദണ്ഡങ്ങളാണ് നിർദേശിക്കുന്നത്.

  1. എല്ലാ വിഷയങ്ങളിലും ‘എ’ ഗ്രേഡ് (ഭാഷാ വിഷയങ്ങൾ & ശാസ്ത്ര വിഷയങ്ങൾ)
  2. ഭാഷാ വിഷയങ്ങളിൽ 2 പേപ്പറുകൾക്ക് ‘എ’ ഗ്രേഡും ഒന്നിന് ‘ബി’ ഗ്രേഡും. ശാസ്ത്ര വിഷയങ്ങളിൽ (ഗണിതം, അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം) രണ്ടിന് ‘എ’ ഗ്രേഡും ഒന്നിന് ‘ബി’ ഗ്രേഡും.

► നോട്ട് : കലാ-കായിക-പ്രവൃത്തി പരിചയ ഗണിത സോഷ്യൽ സയൻസ് വിദ്യാരംഗം മേളകളിൽ സബ്‌ജില്ലാതലത്തിൽ ‘എ’ ഗ്രേഡ്/ഒന്നാംസ്ഥാനം നേടിയവർക്ക് മാത്രമാണ് രണ്ടാം മാനദണ്ഡം ബാധകമാകുക.
യു.എസ്.എസ് പരീക്ഷയ്ക്ക് കുട്ടികൾ ഫീസ് നൽകേണ്ടതില്ല. പരീക്ഷ എഴുതാൻ അർഹതയുള്ള കുട്ടികളുടെ പേരു വിവരങ്ങൾ ഓൺലൈനായി 12/01/2024 മുതൽ 22/01/2024 നു മുമ്പായി സ്‌കൂൾ ഹെഡ്‌മാസ്റ്റർ രജിസ്റ്റർ ചെയ്യേണ്ടതാണ്.

പരീക്ഷയുടെ സിലബസും സ്വഭാവവും.

► യു.എസ്.എസ് പരീക്ഷയ്ക്ക് 2023 24 അധ്യയനവർഷത്തെ ഏഴാം ക്ലാസിലെ മുഴുവൻ പാഠഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
► ഏഴാം ക്ലാസ്സുവരെ കുട്ടി നേടിയിരിക്കേണ്ട പഠന നേട്ടങ്ങൾ (ആശയങ്ങൾ, ധാരണകൾ, ശേഷികൾ, മനോഭാവതലം) പരിഗണിച്ചുകൊണ്ടാണ് യു.എസ്.എസ് പരീക്ഷയ്ക്കുള്ള ചോദ്യ ങ്ങൾ തയ്യാറാക്കുന്നത്.
► പരീക്ഷയുടെ വസ്‌തുനിഷ്‌ഠതയും (objectivity) വിശ്വാസ്യതയും (reliability) നിലനിർത്തുന്നതിനായി മൾട്ടിപ്പിൾ ചോയ്സ് (Multiple choice test items )പരീക്ഷയിൽ ഉൾപ്പെടുത്തുന്നത്.

ചോദ്യങ്ങൾ താഴെപ്പറയുന്ന തലങ്ങളിൽ ചിന്താശേഷി പ്രയോഗിച്ച് ഉത്തരം കണ്ടെത്തേണ്ട വയും ഉയർന്ന ശേഷിക്ക് പ്രാമുഖ്യം നൽകുന്നവയും ആയിരിക്കണം.
1. അറിവിന്റെ സ്വാംശീകരണം
2. അറിവിന്റെ പ്രയോഗം
3. വിശകലനാത്മകത
4. വിലയിരുത്തൽ/ നിലപാട് സ്വീകരിക്കൽ
5. സൃഷ്ടിപരത